2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഫാസിസ്റ്റുകള്‍ക്കു എംബസി പിന്തുണ – ഇന്‍കാസ് അപലപിച്ചു

അഹമ്മദ് പാതിരിപ്പറ്റ

ദോഹ. ഇന്ത്യന്‍ എംബസ്സിയുടെ പിന്തുണയോടെ ആര്‍.എസ്.എസ് നേതാവായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം കൊണ്ടാടിയതിനെ അപലപിച്ച് ഇന്‍കാസ്. (കോണ്‍ഗ്രസുമായി ബന്ധമുള്ള സംഘടനയാണ് ഇന്‍കാസ്).

ജീവിതായോധനത്തിനായി ഗള്‍ഫുരാജ്യത്തെത്തിയ ആയിരക്കണക്കിന് ഭാരതീയരുടെ സുരക്ഷാ ഉറപ്പാക്കേണ്ടവര്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് വേദി ഒരുക്കിക്കൊടുക്കുന്നത് ആശങ്കാജനകവും അപലപനീയവുമാണെന്ന് ഇന്‍കാസ് ഖത്തര്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള ഭാരതീയര്‍ അഭിമാനത്തോടെയും ആദരവോടെയും ഓര്‍ക്കുന്ന ഏക പേര് മഹാത്മാ ഗാന്ധിജിയുടേതാണ് .അദ്ദേഹത്തിന്റെ വധത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയാണെന്ന് ലോകം മുഴുവന്‍ വിശ്വസിക്കുന്ന ആര്‍ എസ് എസ്സിന്റെ നേതാവിന്റെ ജന്മദിനം കൊണ്ടാടാന്‍ ഇന്ത്യന്‍ എംബസ്സി പോലെയുള്ള ഒരു മഹത്തായ സ്ഥാപനം ഒത്താശ ചെയ്തു കൊടുത്തത് ഏതൊരു ഭാരതീയനേയും വേദനിപ്പിക്കുന്ന കാര്യമാണെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.

ഖത്തറിലെ മറ്റു നിരവധി സംഘടനകളും ഈ സംഭവത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട് .


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News