2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഉന്നത തസ്തികയില്‍ മുക്കാല്‍ ലക്ഷത്തോളം വിസ അനുവദിക്കുമെന്ന് സഊദി തൊഴില്‍ മന്ത്രാലയം

അനുവദിക്കുന്നത് സ്വദേശിവത്ക്കരണം സാധ്യമല്ലാത്ത മേഖലയില്‍

റിയാദ്: സഊദിയില്‍ സ്വദേശി വല്‍ക്കരണം ഏറെ പ്രയാസമാകുന്ന ഏതാനും മേഖലകളിലേക്ക് 70,000 വിസ അനുവദിക്കുമെന്ന് സഊദി തൊഴില്‍ വികസന മന്ത്രാലയം വ്യക്തമാക്കി. നിബന്ധനകള്‍ക്ക് വിധേയമായാണ് സ്വദേശിവത്ക്കരണം സാധ്യമല്ലാത്ത അപൂര്‍വ്വം തൊഴിലുകളിലേക്ക് വിദേശികള്‍ക്ക് വിസ അനുവദിക്കുന്നത്. സഊദിവത്ക്കരണ പദ്ധതിയായ നിതാഖാത് പദ്ധതിയില്‍ ഏറ്റവും ഉയര്‍ന്ന പ്ലാറ്റിനം, പച്ച ഗണത്തില്‍ പെട്ട സ്ഥാപനങ്ങള്‍ക്കാണ് എഞ്ചിനിയറിങ്, മെഡിസിന്‍, ഐ.ടി, നഴ്‌സിങ്, അക്കൌണ്ടിങ് എന്നിവയടക്കം എട്ടു വിഭാഗങ്ങളിലേക്ക് വിദേശികളെ നിയമിക്കാന്‍ വിസകള്‍ അനുവദിക്കുന്നത്. മന്ത്രാലയ തീരുമാനം ഇന്ത്യക്കാരടക്കമുള്ള വിദേശികള്‍ക്ക് ഏറെ അന്നുഗ്രഹമായിരിക്കും.

യോഗ്യരായ സഊദികളുടെ അഭാവം നേരിടുന്ന തസ്തികകളില്‍ സഊദിവത്ക്കരണം പ്രയാസകരമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ മാറ്റം. ഉയര്‍ന്ന തസ്തികകളില്‍ സ്വദേശികളെ നിയമിക്കാന്‍ കൊണ്ട് വന്ന പല പദ്ധതികളും വേണ്ടത്ര വിജയം കണ്ടിരുന്നില്ല. മാത്രമല്ല, ഈ മേഖലകളില്‍ നിന്നും വിദേശികളെ ഒഴിവാക്കിയതോടെ കമ്പനികള്‍ പ്രതിസന്ധിയിലായി.

കമ്പനികളില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റില്‍ പോയ തൊഴിലാളിക്ക് പകരമായിട്ടാണ് വിസ അനുവദിക്കുക. മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങള്‍ വഴി വിസ നേരിട്ട് എളുപ്പത്തില്‍ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. എന്നാല്‍, വിദേശ റിക്രൂട്ടിംഗ് അനിയന്ത്രിതമായി വര്‍ധിപ്പിക്കാന്‍ മന്ത്രാലയം ഉദേശിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പ്ലാറ്റിനം ഗണത്തില്‍ പെട്ട സ്ഥാപനങ്ങള്‍ക്ക് 28000 വിസകളും പച്ച ഗണത്തില്‍ പെട്ട സ്ഥാപനങ്ങള്‍ക്ക് 42000 വിസകളുമാണ് അനുവദിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.