2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

    റിയാദ്: സഊദിയിലെ ജിദ്ദക്ക് സമീപമുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കളമശ്ശേരി കൊച്ചിന്‍ യൂനിവേഴ്‌സിറ്റിക്കു സമീപം താമസിക്കുന്ന കളപ്പുരക്കല്‍ ഇസ്മയിലിന്റെ മകന്‍ ഹാഷിം ഇസ്മയില്‍ (26) ആണ് മരിച്ചത്. യാമ്പു ചെക്‌പോസ്റ്റിനു സമീപം ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ചെക്ക് പോസ്റ്റില്‍ മറ്റൊരു വാഹനത്തിനു പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. 
          11 മാസം മുന്‍പ്‌ സഊദിയിൽ ജോലിക്കെത്തിയ ഇദ്ദേഹം നഖീല്‍ ലോജിസ്റ്റിക്‌സില്‍ ജോലി ചെയ്തു വരികയാണ്.  അവിവാഹിതനാണ്. മാതാവ്: ജമീല. സഹോദരന്‍: റമീസ് ഇസ്മായില്‍. ബദര്‍ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇവിടെ മറവ് ചെയ്യുന്നതിനുള്ള നടപടികളുടെ പൂര്‍ത്തീകരണത്തിന് കമ്പനി അധികൃതരും ജിദ്ദ ആലുവ കൂട്ടായ്മ അംഗങ്ങളും രംഗത്തുണ്ട്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.