2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ഒടുവില്‍ മുഖ്യമന്ത്രി തുറന്നടിച്ചു, മോദി കേരളത്തിന്റെ സാധ്യതകള്‍ തകര്‍ക്കുന്നു

ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാന മന്ത്രിക്കും കേന്ദ്രത്തിനുമെതിരെ തുറന്നടിച്ചു. ഇതുവരെ കേന്ദ്രത്തിന്റെ നിലപാടിനെതിരേ മുഖ്യമന്ത്രി ഒന്നും പറഞ്ഞിരുന്നില്ല. എല്ലാ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം തടഞ്ഞതോടെയാണ് മുഖ്യമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ചത്. ഷാര്‍ജയില്‍ വച്ചാണ് പിണറായി മോദിയുടെ നിലപാടിനെതിരെ ശക്തമായി രംഗത്തു വന്നത്.

കേരളത്തിന്റെ വികസനസാധ്യതകള്‍ തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസത്തിന് വിദേശരാജ്യങ്ങളുടെ സഹായം നിഷേധിച്ചും, സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശ യാത്ര വിലക്കിയും, കേരളം നന്നാവേണ്ട എന്ന നിലപാടാണ് കേന്ദ്രം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി ഷാര്‍ജയില്‍ പറഞ്ഞു.

വിദേശമലയാളികളുടെ സഹായം തേടുന്നത് സംബന്ധിച്ച ആശയം പങ്കുവെച്ചപ്പോള്‍ തന്നേക്കാള്‍ വാചാലനായിരുന്നു പ്രധാനമന്ത്രി. ഗുജറാത്ത് ദുരന്തകാലത്ത് ലോകമെമ്പാടുമുള്ള ഗുജറാത്തികളുടെ സഹായം തേടിയത് അദ്ദേഹം ഓര്‍ത്തെടുത്തു. വിദേശരാജ്യങ്ങളിലെ ജീവകാരുണ്യ സംഘടനകളുടെ സഹായം സ്വീകരിക്കാമെന്ന് നിര്‍ദേശവും നല്‍കി. യാത്രക്ക് കേന്ദ്രം അനുമതി നിഷേധിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. മന്ത്രിമാര്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് അനുമതി നിഷേധിച്ചെന്നും പിണറായി പറഞ്ഞു.

 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.