2019 February 17 Sunday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

മലയാളി ഹാജി മക്കയില്‍ മരിച്ചു

മക്ക: കേരള ഹജ്ജ് കമ്മിറ്റി മുഖേനയെത്തിയ മലയാളി ഹാജി മക്കയില്‍ മരിച്ചു.  മലപ്പുറം ഒഴുകൂര്‍ കുസ്സായി ഐമുട്ടിഹാജി (69) ആണ് അല്‍ നൂര്‍ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. റൂമില്‍ താമസിക്കുന്നതിടെ സോഡിയം കുറഞ്ഞതിനെ തുടര്‍ന്നുണ്ടായ അവശത കാണിക്കാന്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു. നടപടിക്രങ്ങള്‍ക്ക് ശേഷം മക്കയില്‍ ഖബറടക്കി.

 ഭാര്യ ആയിശക്കൊപ്പമാണ് ഹജ്ജിനെത്തിയത്. ജിദ്ദയില്‍ ജോലി ചെയ്യുന്ന മകന്‍ മുജീബ് മക്കയില്‍ എത്തിയിരുന്നു. മുഹമ്മദ്, മൈമൂന എന്നിവരാണ് മറ്റു മക്കള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.