2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

ബഹ്‌റൈനില്‍ മലയാളി സ്ത്രീ മരിച്ചു

മനാമ: ബഹ്‌റൈനില്‍ ജോലിചെയ്തുവരികയായിരുന്ന മലയാളി സ്ത്രീ വൃക്കരോഗത്തെ തുടര്‍ന്നു മരിച്ചു.
കൊല്ലം മാടനട സ്വദേശിനി സുനിതാ സുരേന്ദ്രന്‍(56) ആണ് വ്യാഴാഴ്ച സല്‍മാനിയ ആശുപത്രിയില്‍ മരിച്ചത്. വൃക്കരോഗമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ബഹ്‌റൈനിലെ ബ്യൂട്ടീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. രണ്ടുദിവസം മുന്‍പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ഭര്‍ത്താവ് സുരേന്ദ്രന്‍, മകള്‍ നയന എന്നിവരും ബഹ്‌റൈനിലുണ്ട്. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.