2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ഉംറ നിര്‍വഹിച്ചു മടങ്ങവേ മലയാളി കുടുംബം അപകടത്തില്‍ പെട്ടു; മകള്‍ മരിച്ചു

റിയാദ്: ഉംറ നിര്‍വഹിച്ചുതിരിച്ചു വരുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് യുവതി മരിച്ചു. മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി അബ്ദുറസാഖിന്റെ മകള്‍ സനോബര്‍ (20)ആണ് മരിച്ചത്. ഇളയമകള്‍ തമന്നയെ ഗുരുതര പരുക്കുകളോടെ നസീമിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുസാഹ് മിയയില്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. സനോബര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മക്കയില്‍ നിന്നും തീര്‍ത്ഥാടനം കഴിഞ്ഞു താമസ സ്ഥലമായ ദമാമിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ദമാമിലെ ഒരു കമ്പനിയിലെ പ്രൊജക്ട് മാനേജറാണ് അബ്ദുറസാഖ്. കുടുംബം അടുത്തിടെ സന്ദര്‍ശക വിസയിലെത്തിയതായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.