2019 December 09 Monday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

യമനില്‍ അറബ് സഖ്യ സേന ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ഹൂതി മിസൈല്‍ ആക്രമണം; ഏഴു സൈനികള്‍ കൊല്ലപ്പെട്ടു

റിയാദ്: യമനിലെ യമനില്‍ അറബ് സഖ്യ സേന ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് വിമത വിഭാഗമായ ഇറാന്‍ അനുകൂല ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഏഴു യമന്‍ സൈനികര്‍ കൊല്ലപ്പെട്ടു. യമന്‍ പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍ മഖ് ദിശിയുടെ സന്ദര്‍ശനത്തിനിടെയാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ പന്ത്രണ്ടോളം സൈനികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മാരിബ് പ്രവിശ്യയിലെ അറബ് സഖ്യ സേന ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് ബുധനാഴ്ചയാണ് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഹൂതി നിയന്ത്രണത്തിലുള്ള സന്‍ആ തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈനിക ആക്രമണത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രധാന സൈനിക കേന്ദ്രമാണ് ഇത്.
2014 മുതല്‍ സന്‍ആ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ആക്രമണത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടുവെന്ന് സഊദി ആസ്ഥാനമായ അല്‍ അറബിയെ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ സന്‍ആയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഹൈലാന്‍ മലനിരകളില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. രണ്ടു മിസൈലുകളാണ് അറബ് സഖ്യ സേന ഹെഡ് ക്വാര്‍ട്ടേഴ്‌സിനു നേരെ ഹൂതികള്‍ അയച്ചത്. യമന്‍ പ്രതിരോധ മന്ത്രി, അറബ് സഖ്യ സേനയിലെ സഊദി സൈനിക ഓഫീസര്‍മാര്‍ അടക്കമുള്ളവര്‍ ആക്രമണ സമയം സൈനിക കോമ്പൗണ്ടില്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. കാഴിഞ്ഞയാഴ്ച ചെങ്കടല്‍ തീരത്തെ മൊഖ നഗരിയിലേക്ക് ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാല് സിവിലിയന്മാര്‍ അടക്കം എട്ടു പേര്‍ കൊല്ലപ്പട്ടിരുന്നു. ആക്രമണത്തില്‍ ആശുപത്രി തകരുകയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News