2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മദ്യ വ്യാപനത്തിനെതിരെ കരുതിയിരിക്കുക: പ്രവാസി സാംസ്‌കാരിക വേദി

 

റിയാദ്: അഴിമതിയുടെ അനന്ത സാധ്യത മുന്നില്‍ കണ്ടാണ് ഇടതു സര്‍ക്കാര്‍ മദ്യം വ്യാപിക്കുന്നതെന്ന് ബ്രൂവറി അനുവദിച്ചതിലൂടെ വ്യക്തമായതായി പ്രവാസി സാംസ്‌കാരിക വേദി ഷറഫിയ മേഖല കമ്മറ്റി അഭിപ്രായപ്പെട്ടു.
പ്രവാസികളുടെയും പൊതു സമൂഹത്തിന്റെയും ഭാഗത്തു നിന്നുമുയര്‍ന്ന കടുത്ത പ്രതിഷേധം കാരണം വിദേശ നാടുകളില്‍ മരണമടയുന്നവരുടെ മൃതദേഹം നാട്ടില്‍ കൊണ്ട് വരുന്നതിന് ചാര്‍ജ് ഇരട്ടിയാക്കിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചത് ശ്രദ്ധേയമാണെങ്കിലും ഗള്‍ഫ് സെക്ടറിനോട് വിമാനക്കമ്പനികള്‍ ചെയ്യുന്ന വിവിധ അനീതികള്‍ക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും യോഗം അറിയിച്ചു.

ഷറഫിയ ഐ ബി എമ്മില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദലി ഓവുങ്ങല്‍ അധ്യക്ഷത വഹിച്ചു. റഹീം ഒതുക്കുങ്ങല്‍, വേങ്ങര നാസര്‍, ഷഫീക് മേലാറ്റൂര്‍, സൈനുല്‍ ആബിദീന്‍, എന്‍ കെ അഷ്‌റഫ്, അസീക് കൊണ്ടോത്ത്, നൗഷാദ് നിടോളി, എ പി ശിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.