2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

‘കൈവിടരുത്..നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്’- കേരളത്തോടൊപ്പം ദുബൈ പൊലിസ്

ഷാര്‍ജ: കേരളത്തിന് രക്ഷാ പ്രവര്‍ത്തകര്‍ക്ക് കരുത്തു പകര്‍ന്ന് ദുബൈ പോലിസും. ദുരിതക്കയത്തിലാഴ്ന്നവരെ കൈവിടരുതെന്നും ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്നും പറയുന്ന വീഡിയോ ദുബൈ പൊലിസ് പുറത്തിറക്കി. ദുബൈ പൊലിസിന്റെ മലയാളി മുഖം അബ്ദുല്‍ അസീസും വിഡിയോ സന്ദേശത്തില്‍ സംസാരിക്കുന്നുണ്ട്.

 51 സെക്കന്റുള്ള വിഡിയോ സന്ദേശം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കേരളത്തിന് അകമഴിഞ്ഞ പിന്തുണയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്നത്. യു.എ.ഇ 700 കോടിയുടെ സഹായ ധനം നല്‍കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.