2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

മഞ്ഞുരുക്കം?; ജി.സി.സിയില്‍ പങ്കെടുക്കാന്‍ ഖത്തറിന് സഊദിയുടെ ക്ഷണം

ദോഹ: റിയാദില്‍ ഈ മാസം ഒന്‍പതിനു നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറിനെ സഊദി അറേബ്യ ക്ഷണിച്ചതായി റിപ്പോര്‍ട്ട്. ജി.സി.സിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു കൊണ്ടുള്ള സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ കത്ത് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി കൈപറ്റിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയാണ് ക്ഷണം അറിയിച്ചത്. ഒപെക് വിടുന്നുവെന്ന ഖത്തറിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ജി.സി.സിയിലേക്കുള്ള ക്ഷണം.

ഉച്ചകോടിയിലേക്ക് ഏതു തരത്തിലുള്ള പ്രതിനിധി സംഘത്തെയാണ് അയയ്ക്കുകയെന്നു ഖത്തര്‍ വ്യക്തമാക്കിയിട്ടില്ല.

2017ല്‍ ഖത്തറിനെതിരെ സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയ ശേഷം കുവൈത്തില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തിരുന്നു. എന്നാല്‍, സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നു ഭരണാധികാരികള്‍ക്കു പകരം മന്ത്രിമാരും ഉപ പ്രധാനമന്ത്രിമാരുമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
1980ലാണ് ജി.സി.സി രൂപീകരിച്ചത്.ഖത്തറിനും സഊദി അറേബ്യയ്ക്കും പുറമെ, യു.എ.ഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവരാണ് അംഗങ്ങള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.