2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ഖത്തര്‍ ഒപെക് വിടുന്നു

ദോഹ : എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍(OPEC) നിന്ന് ഖത്തര്‍ പിന്‍വാങ്ങുന്നു. ജനുവരി ഒന്നു മുതല്‍ കൂട്ടായ്മയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ഊര്‍ജ്ജമന്ത്രി സഅദ് ശരീദ അല്‍ കഅബി അറിയിച്ചു. ഇക്കാര്യം പിന്നീട് പെട്രോളിയം മന്ത്രാലയം സ്ഥിരീകരിച്ചു. ഈ വിവരം ഒപെക് അധികൃതരെ ഇന്ന് രാവിലെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആഴ്ച വിയന്നയില്‍ നടക്കുന്ന ഒപെക് യോഗത്തില്‍ പങ്കെടുക്കും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പെട്രോളിയം ഉല്‍പാദകരില്‍ ഏറ്റവും ചെറിയ രാജ്യമാണ് ഖത്തര്‍. എന്നാല്‍ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍ ലോകത്തെ ഒന്നാം സ്ഥാനത്തുള്ളത് ഖത്തറാണ്. പ്രകൃതി വാതക വ്യവസായത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും രാജ്യാന്തര തലത്തില്‍ തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനുമായുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സംഘടനയില്‍ നിന്നുള്ള പിന്‍വാങ്ങല്‍.

ഡിസംബര്‍ ആറ്, ഏഴ് തിയതികളിലാണ് ഒപെക് യോഗം നടക്കുന്നത്. ഒപെക് രാജ്യങ്ങളെ കൂടാതെ റഷ്യയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.