2019 November 14 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടുത്തം; 19 പേര്‍ മരിച്ചു

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ വന്‍ തീപിടുത്തം. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. 19 പേര്‍ മരിച്ചു.  തീപിടുത്തത്തില്‍ നിന്ന് രക്ഷപെടാനായി കുട്ടികള്‍ മൂന്നാം നിലയില്‍ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

തക്ഷശില കോംപ്ലക്സ് എന്ന കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. 19 ഓളം ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തീപിടുത്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ പ്രഖ്യാപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.