2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കുതിരപ്പുറത്ത് സഞ്ചരിച്ചത് പറ്റിയില്ല: ദലിത് ജവാന്റെ വിവാഹ ഘോഷയാത്രയ്ക്കു നേരെ സവര്‍ണ ജാതിക്കാരുടെ കല്ലേറ്

 

അഹമ്മദാബാദ്: കുതിരപ്പുറത്ത് സഞ്ചരിച്ച ദലിത് വിഭാഗക്കാരനായ ജവാന്റെ വിവാഹ ഘോഷയാത്രക്കു നേരെ സവര്‍ണ ജാതിക്കാരുടെ കല്ലേറ്. ഗുജറാത്തിലെ ബനസ്‌കന്തയിലാണ് സംഭവം. സംഭവത്തില്‍ 11 പേര്‍ക്കെതിരേ കേസെടുത്തതായി പൊലിസ് അറിയിച്ചു. ജവാന്‍ ആകാശ് കുമാര്‍ കൊയ്തിയ (22)യുടെ വിവാഹഘോഷ യാത്രക്കു നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ 11 മണിയോടെ ശരീഫ്ദാ ഗ്രാമത്തില്‍ വച്ചാണ് കല്ലേറുണ്ടായത്.

വരന്‍ കുതിരപ്പുറത്ത് സഞ്ചരിക്കുകയാണെങ്കില്‍ ഘോഷയാത്ര ഗ്രാമത്തിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ഠാക്കൂര്‍ കോലി വിഭാഗക്കാര്‍ നേരത്തെ ഭീഷണിയുണ്ടായിരുന്നു. പൊലിസ് സംരക്ഷണയിലായിരുന്നു വിവാഹമെങ്കിലും അക്രമികള്‍ ഘോഷയാത്രക്കു നേരേ കല്ലെറിയുകയായിരുന്നു. പൊലിസ് കണ്‍ട്രോള്‍ റൂമില്‍ അഭയം തേടിയതു കൊണ്ട് വരന്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. രണ്ടു സ്ത്രീകളടക്കം മൂന്ന് ബന്ധുക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.