2018 July 11 Wednesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവന്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ.
സോക്രട്ടീസ്

മറുകരയെത്താന്‍ ഞാണിന്‍മേല്‍ കളി; പിടിയൊന്നു വിട്ടാല്‍….I Video

അഹമ്മദാബാദ്: കനാലിനക്കരെ എത്താന്‍ ഏക ആശ്രയം ആ പാലമായിരുന്നു. രണ്ടു മാസം മുന്‍പ് കനത്ത മഴയില്‍ അതു തകര്‍ന്നു. അധികൃതര്‍ തിരിഞ്ഞു നോക്കിയതേയില്ല.

ഗുജറാത്തിലെ നൈക- ബഹേരി ഗ്രമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. ഗ്രാമവാസികള്‍ ജീവന്‍ പണയംവച്ചാണ് ഇപ്പോള്‍ മറുകര കടക്കുന്നത്. പാലത്തിന്റെ ഷട്ടറിനു മുകളിലൂടെ അള്ളിപിടിച്ച് സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ മറുകര കടക്കുന്നു. അബദ്ധത്തിലൊരു പിടി വിട്ടാല്‍….

പാലം കടക്കാതിരുന്നുകൂടെ എന്നൊരു ചോദ്യമുണ്ട്. എന്നാല്‍ ഒരു കിലോമീറ്ററിനു പകരം പത്തു കിലോമീറ്റര്‍ യാത്രചെയ്യണം ലക്ഷ്യസ്ഥാനത്തെത്താന്‍.

കുട്ടികള്‍ പാലം കടക്കുന്ന ചിത്രം പുറത്തുവന്നതോടെ കേദ ജില്ല കളക്ടര്‍ പാലം ഉടന്‍ പുനര്‍നിര്‍മ്മിക്കാമെന്നു വാക്കു കൊടുത്തിട്ടുണ്ട്.



 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.