2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ചേരി കാണാതിരിക്കാന്‍ വഴിയിലുടനീളം മതില്‍: ട്രംപിനെ വരവേല്‍ക്കാന്‍ ഗുജറാത്ത് ഒരുങ്ങുന്നത് ഇങ്ങനെ

 

അഹമ്മദാബാദ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം 24, 25 തിയ്യതികളില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. 24ന് ഗുജറാത്തിലെ അഹമ്മദാബാദിലായിരിക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ 50-70 ലക്ഷം പേര്‍ അണി നിരക്കുമെന്നാണ് മോദി ട്രംപിന് നല്‍കിയ വാഗ്ദാനം.

ഈ വഴിയില്‍ ഇന്ദിരാ പാലം വരെ പുതിയൊരു മതിലുയര്‍ന്നു വരികയാണ്. ട്രംപ് പോകുന്ന വഴിയിലെ ചേരിപ്രദേശം മറക്കാനാണ് അഹമ്മദാബാദ് നഗരസഭ മതില്‍ കെട്ടുന്നത്.

Read more at: ‘എയര്‍പോര്‍ട്ട് മുതല്‍ അഹമ്മദാബാദ് സ്‌റ്റേഡിയം വരെ 50-70 ലക്ഷം പേര്‍ അണിനിരക്കും’; ഇന്ത്യയിലേക്ക് വരാന്‍ ട്രംപിന് മോദി നല്‍കിയ വാഗ്ദാനം

അര കിലോമീറ്റര്‍ ദൂരമെങ്കിലും ഇങ്ങനെ മതില്‍ കെട്ടുന്നുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴടി ഉയരത്തിലാണ് മതില്‍.

ദേവ് സരണ്‍, സരണിയാവാസ് ചേരി പ്രദേശത്തിനു മുന്‍പിലാണ് മതിലുയരുന്നത്. 500 ല്‍ കൂടുതല്‍ വീടുകളിലായി 2500 പേരാണ് ഇവിടെ അധിവസിക്കുന്നത്. മതിലിനൊപ്പം സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സബര്‍മതി പുഴയുടെ തീരത്തായി ഈന്തപ്പന മരങ്ങളും നടുന്നുണ്ട്.

2017 ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും അദ്ദേഹത്തിന്റെ ഭാര്യയും ഗുജറാത്ത് സന്ദര്‍ശിക്കുമ്പോഴും സമാനമായ നടപടിയുണ്ടായിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.