2020 May 31 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പാളയത്തില്‍ പട; ഗുജറാത്തില്‍ ബി.ജെ.പി നട്ടം തിരിയുന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിമത പ്രവര്‍ത്തനം നടത്തിയതിന് 24 പേരെ ബി.ജെ.പി പുറത്താക്കി.

മുന്‍ എം.പിമാരായ ഭുപേന്ദ്ര സിംഗ് പ്രഭാത് സിംഗ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ ഉള്‍പ്പെടെ 24 പേരെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയത്.

ഇതിനെ പാര്‍ട്ടിയുടെ കരുതിക്കൂട്ടിയുള്ള നീക്കമായാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്.

പുറത്താക്കപ്പെട്ടവരില്‍ പലരും തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വിമതരായായി മത്സരിക്കാന്‍ തയാറെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം നടപടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

രണ്ടു ഘട്ടങ്ങളിലായി ഈ മാസം 9, 14 തീയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.