2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

‘ബി.ജെ.പി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്ന മാര്‍ക്കറ്റിങ് കമ്പനി’; പട്ടീദാര്‍ നേതാവ് രേഷ്മ പട്ടേല്‍ പാര്‍ട്ടി വിട്ടു

അഹമ്മദാബാദ്: ബി.ജെ.പിയെ വെട്ടിലാക്കി ഗുജറാത്തിലെ വനിതാ ബി.ജെ.പി നേതാവ് പാര്‍ട്ടി വിട്ടു. ഗുജറാത്ത് ബി.ജെ.പിയിലെ വനിതാ നേതാവായ രേഷ്മ പട്ടേല്‍ ആണ് പാര്‍ട്ടി വിട്ടത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ജിത്തു വാഗാനിക്ക് രേഷ്മ രാജിക്കത്ത് നല്‍കി. പോര്‍ബന്ദര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും രേഷ്മ വ്യക്തമാക്കി.

പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കി വഞ്ചിക്കുന്ന മാര്‍ക്കറ്റിംഗ് കമ്പനിയായി ബി.ജെ.പി മാറിയെന്നും രേഷ്മ പട്ടേല്‍ പറഞ്ഞു.

പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചാണ് രേഷ്മ തന്റെ രാജിക്കാര്യം അറിയിച്ചത്. പട്ടീദാര്‍ വിഭാഗത്തില്‍ ഏറെ സ്വാധീനമുള്ള നേതാവായ രേഷ്മ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബി.ജെ.പിക്ക് കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.

2017ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോള്‍ രേഷ്മ പട്ടേല്‍ ബി.ജെ.പിയില്‍ ചേരുകയാണുണ്ടായത്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.