2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

വാഗ്ദാനം ചെയ്തപോലെയല്ല ജി.എസ്.ടി നടപ്പിലാക്കിയതെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വാഗ്ദാനം ചെയ്ത രൂപത്തിലല്ല ജി.എസ്.ടി നടപ്പിലാക്കിയതെന്ന് കോണ്‍ഗ്രസ്. രാജ്യത്ത് ജി.എസ്.ടി നടപ്പിലാക്കിയതിന്റെ ഒന്നാം വാര്‍ഷിക വേളയിലാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. കഴിഞ്ഞവര്‍ഷം ജൂലൈ ഒന്നിനാണ് രാജ്യത്ത് ഏകീകൃത നികുതി സംവിധാനമെന്ന നിലയ്ക്ക് ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പിലാക്കിയത്.

ജി.എസ്.ടിയുടെ അപാകതകള്‍ ചൂണ്ടിക്കാട്ടി പോസ്റ്റ് ചെയ്ത ട്വീറ്റ് പരമ്പരകളിലാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു- ടേണ്‍ അടിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. മോശമായ നിര്‍വ്വഹണവും ബുദ്ധിമുട്ടുന്ന രീതിയും കാരണം സമ്പദ്ഘടനയില്‍ ജി.എസ്.ടി പരാജയപ്പെട്ടിരിക്കുകയാണ്. എന്നാല്‍, മോദി ഇതേപ്പറ്റി സ്വാഭിമാനം കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ജി.എസ്.ടി അവതരിപ്പിക്കുന്ന സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പലചരക്ക് സാധനങ്ങളുടെ വില ഇതുവരെ കുറഞ്ഞിട്ടില്ലെന്ന് 63 ശതമാനം പേരും പറയുന്നു. റസ്റ്റോറന്റുകളില്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടില്ലെന്ന് 57 ശതമാനം ആളുകളും പറയുന്നു. എന്നിട്ടും ഇതിനെ വിജയമാണെന്നാണെന്ന് എങ്ങനെ വിളിക്കാനാവുമെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.