2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ചെറുകിടക്കാര്‍ക്ക് ആശ്വസിക്കാം; ജി.എസ്.ടി രജിസ്‌ട്രേഷന്‍ പരിധി 40 ലക്ഷമാക്കി ഉയര്‍ത്തി

 

ന്യൂഡല്‍ഹി: ജി.എസ്.ടിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വാര്‍ഷിക വിറ്റുവരവ് പരിധി 20 ലക്ഷത്തില്‍നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇതു ചെറുകിട, ഇടത്തരം വ്യവസായികള്‍ക്ക് ആശ്വാസകരമാണ്. സേവനദാതാക്കള്‍ക്ക് ഇതുവരെ അനുമാനനികുതി ഇല്ലായിരുന്നു. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് 50 ലക്ഷം രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് ആറുശതമാനമായിരിക്കും നികുതി.

ഹോട്ടല്‍ രംഗത്ത് ഏര്‍പ്പെടുത്തിയതിനു സമാനമാണിത്. ഫലത്തില്‍ സേവനദാതാക്കള്‍ക്ക് നികുതി 18 ശതമാനത്തില്‍ നിന്ന് ആറുശതമാനമായി കുറയും. റിയല്‍ എസ്റ്റേറ്റ്, പാര്‍പ്പിട നിര്‍മാണ രംഗങ്ങളില്‍ അഞ്ചു ശതമാനം മതിയോ ഇതില്‍ ഭൂമിയടക്കം വേണോ എന്നുള്ള കാര്യത്തില്‍ നിയമസാധുത പരിശോധിക്കുന്നതിനായി മന്ത്രിതല സമിതി രൂപീകരിക്കുന്നതിനും യോഗത്തില്‍ ധാരണയായി.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.