2017 September 23 Saturday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

ജി.എസ്.ടി: ബജാജ് ബൈക്കുകള്‍ക്ക് 4500 രൂപ വരെ കുറച്ചു

ന്യൂഡല്‍ഹി: ജി.എസ്.ടിയുടെ ഭാഗമായി ബജാജ് ഓട്ടോയുടെ ബൈക്കുകള്‍ക്ക് 4500 രൂപ വരെ കുറച്ചു. ജി.എസ്.ടി പ്രാബല്യത്തില്‍ വന്നതിനു ശേഷം ലഭിക്കാവുന്ന ഇളവ് ഇപ്പോള്‍ മുതല്‍ ഉപഭോക്താക്കള്‍ നല്‍കുന്നുവെന്നാണ് കമ്പനി പറയുന്നത്.

ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ചരക്കു സേവന നികുതി (ജി.എസ്.ടി) പ്രകാരം ബൈക്കുകള്‍ക്ക് നികുതി കുറയുന്നുണ്ട്. ഇത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബൈക്കുകളുടെ വിലയില്‍ കുറവുണ്ടാക്കും.

ഇന്നു മുതല്‍ ബജാജിന്റെ ഓഫര്‍ ലഭ്യമാണ്. മോഡലുകളെ അടിസ്ഥാനപ്പെടുത്തി 4500 രൂപ വരെയാണ് കിഴിവ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.