2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൗണ്ട് ഡൗണ്‍ തുടങ്ങി; ഇന്ത്യന്‍ സ്വപ്‌നങ്ങളും പേറി ജി.എസ്എല്‍വി മാര്‍ക്ക് മൂന്ന് ഇന്ന് കുതിച്ചുയരും

ചെന്നൈ: ഇന്ത്യ വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റായ ജി.എസ്.എല്‍.വി മൂന്ന് ഇന്ന് കുതിച്ചുയരും. ഇന്ത്യക്കാരനെ ബഹിരാകാശത്തെത്തിക്കുക എന്ന സ്വപ്‌നവുമായാണ് ജി.എസ്.എല്‍.വിയുടെ കുതിപ്പ്.

വൈകുന്നേരം 5.28ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് വിക്ഷേപണം. ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ്19 ഭ്രമണപഥത്തിലെ
ത്തിക്കുകയാണ് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് ഡി1 റോക്കറ്റിന്റെ ലക്ഷ്യം.

വാര്‍ത്താ വിനിമയ രംഗത്ത് വന്‍കുതിച്ചു ചാട്ടത്തിന് വഴിവയ്ക്കുന്ന ജിസാറ്റ് 19 ദൗത്യവുമായാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് പറന്നുയരുന്നത്.
ശ്രീഹരിക്കോട്ടയിലെ ഭൗമ കേന്ദ്രത്തില്‍ ഇന്നലെ 25.5 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ തുടങ്ങിയിട്ടുണ്ട്.  മിഷന്‍ റെഡിനസ് റിവ്യൂ കമ്മിറ്റിയുടെയും ലോഞ്ച് ഓഥറൈസേഷന്‍ ബോര്‍ഡിന്റെയും അനുമതി ലഭിച്ചതോടെയാണ് ഇന്നലെ ഉച്ചക്കു ശേഷം 3.58ന് കൗണ്ട് ഡൗണ്‍ തുടങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.