2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

ഗ്രൂപ്പ് പോരിനെതിരേ സുധീരന്‍: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കേണ്ടത് പാര്‍ട്ടി താത്പര്യം

ആലപ്പുഴ: കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരില്‍ കുരുങ്ങി സ്ഥാനാര്‍ഥി നിര്‍ണയം വൈകുമ്പോള്‍ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കെതിരേ വി.എം സുധീരന്‍.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പു താത്പര്യമല്ല പരിഗണിക്കേണ്ടതെന്നും പാര്‍ട്ടിയുടെ താത്പര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആ നിലക്കു മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്നും കേരളത്തില്‍ വിജയപ്രതീക്ഷയുണ്ടന്നും അദ്ദേഹം പറഞ്ഞു. 

സ്ഥാനാര്‍ഥി നിര്‍ണയം വൈകിയെന്നത് വസ്തുതയാണ്. ഇതിന് ഗ്രൂപ്പ് പ്രശ്‌നങ്ങളും കാരണമായിട്ടുണ്ട്. ഇത് ദോഷം ചെയ്യും സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ള വയനാട് സീറ്റില്‍പോലും ഗ്രൂപ്പു പോരിനെ ചൊല്ലി ഇതുവരേ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകാത്ത അവസ്ഥയിലാണ് സു.ധീരന്റെ പ്രതികരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.