2019 June 18 Tuesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

ഗസ്സ ‘ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ചി’ന് ഒരാഴ്ച: ഇസ്‌റാഈല്‍ വെടിവയ്പ്പില്‍ നാലു പേര്‍ കൂടി കൊല്ലപ്പെട്ടു

ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 25 ഫലസ്തീനികള്‍, 1600 പേര്‍ക്ക് പരുക്കേറ്റു

ഗസ്സ: ഇസ്‌റാഈലുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ഫലസ്തീനികള്‍ നടത്തിവരുന്ന ‘ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ചി’നു നേരെ വീണ്ടും വെടിവയ്പ്പ്. ഇന്നുണ്ടായ വെടിവയ്പ്പില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. 250 പേര്‍ക്ക് ഇന്നു മാത്രം പരുക്കേല്‍ക്കുകയും ചെയ്തു.

ഇസ്‌റാഈല്‍ പിടിച്ചെടുത്ത ഫലസ്തീന്‍ ഭൂമികള്‍ തിരിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗസ്സയില്‍ പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ക്കിടെ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. 1600 പേര്‍ക്ക് പരുക്കേറ്റു.

 

പ്രതിഷേധക്കാര്‍ക്കെതിരേ ആക്രമണങ്ങള്‍ നടത്തരുതെന്ന യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഉള്‍പ്പെടെയുള്ളവര്‍ ആവിശ്യപ്പെട്ടെങ്കിലും ഇസ്‌റാഈല്‍ ഗൗനിച്ചിട്ടില്ല. ആക്രമണങ്ങളില്‍ യു.എന്‍ മനുഷ്യാവകശ കമ്മിഷണറുടെ വക്താവ് ലിസ് ത്രോസല്ല് ഉത്കണ്ഠ പ്രകടിപ്പിച്ചു. മനപ്പൂര്‍വമുള്ള കൊലയാണ് ഇസ്‌റാഈല്‍ നടത്തുന്നത്. യാതൊരുവിധ ന്യായീകരണവും ഈ ആക്രമണങ്ങള്‍ക്കില്ലെന്നും നാലാം ജനീവ കണ്‍വഷന്റെ ലംഘനമാണിതെന്നും അവര്‍ പറഞ്ഞു.

 

മാര്‍ച്ച് 30 ഭൂമി ദിനാചരണത്തിന്റെ ദിനത്തിലാണ് പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. അന്നു മാത്രം 17 പേരെ ഇസ്‌റാഈല്‍ വെടിവച്ചു കൊന്നു.

ഭൂമി ദിനം

1976 മാര്‍ച്ച് 30ന് ഫലസ്തീനില്‍ ഇസ്‌റാഈല്‍ വ്യാപകമായി ഭൂമി കയ്യേറ്റം ചെയ്തതിനെ ഓര്‍മ്മിച്ചാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 30ന് ഭൂമി ദിനാചരണം നടത്തുന്നത്. അന്ന് ഇസ്‌റാഈല്‍ സേനയുടെ വെടിയേറ്റ് ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.

1948 ലെ യുദ്ധാനന്തരം ഇസ്‌റാഈല്‍ കയ്യേറിയ ഫലസ്തീന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ തിരിച്ചുനല്‍കണമെന്ന ആവശ്യം കൂടി ഉയര്‍ത്തിയാണ് ഈ ദിവസം മാര്‍ച്ച് നടത്തിയത്. അന്ന് ഗസ്സയിലെ 70 ശതമാനം ജനങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.