2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ജോന്നക്ക് കൈയില്‍ നിന്നൊരു നാവും പുതിയ ജീവിതവും

  • അര്‍ബുദത്തെത്തുടര്‍ന്ന് നീക്കംചെയ്ത നാവിനു പകരം കൈയിലെ പേശി ഉപയോഗിച്ചു പുതിയൊരു നാവ്
 
ലണ്ടന്‍: തന്റെ വായില്‍ എന്തോ കുഴപ്പമുണ്ടെന്ന് 58 കാരിയായ ജോന്നാ സ്മിത്തിന് കഴിഞ്ഞ ഒക്ടോബറിലാണ് തോന്നിത്തുടങ്ങിയത്. പരിശോധനയില്‍ വായില്‍ ചെറിയൊരു മിഠായി വിലപ്പത്തില്‍ മുഴ കണ്ടെത്തി. ടാബ്ലറ്റും പഴുപ്പ് ഇല്ലാതാക്കുന്ന ജെല്ലും കഴിച്ചെങ്കിലും രക്ഷയില്ലാതായതോടെ വിദഗ്ധ ചികില്‍സയായി. ശരീരത്തില്‍നിന്ന് കലകളും ദ്രവങ്ങളും നീക്കംചെയ്യുന്ന ബയോപ്‌സി ചികില്‍സയ്ക്കായി ഡോക്ടര്‍ അവര്‍ക്കു നിര്‍ദേശം നല്‍കി.
 
നാവ് മുറിച്ചുമാറ്റിയില്ലെങ്കില്‍ എട്ടുമാസത്തിനപ്പുറം ജീവിക്കാനാവില്ലെന്നും ഡോക്ടര്‍മാര്‍ അവരോടു പറഞ്ഞു. ഇതോടെയാണ് ജോന്ന ഭാഗ്യപരീക്ഷണത്തിനൊരുങ്ങിയത്. ഇതുപ്രകാരം ബ്രിട്ടനിലെ പ്രസിദ്ധമായ ബെഡ്‌ഫോര്‍ഡ് ആശുപത്രിയില്‍ ജനുവരി 10ന് അവര്‍ ശസ്ത്രക്രിയക്കു വിധേയയായി. 15 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ 29 ഡോക്ടര്‍മാരാണ് പങ്കെടുത്തത്. ഫലം 100 ശതമാനം വിജയം, ജോന്നക്ക് പുതിയ നാവും ജീവിതവും തിരിച്ചുകിട്ടി.
 
 
ഇടതുകൈയിലെ മാംസപേശി നാടീ ഞരമ്പുകള്‍ സഹിതം മുറിച്ചെടുത്ത് പുതിയ നാവായി തുന്നിച്ചേര്‍ക്കുകയായിരുന്നു ഡോക്ടര്‍മാര്‍. പുതിയ ‘നാവി’ന് രസമുകുളങ്ങള്‍ ഇല്ലാത്തതിനാല്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങളുടെ രുചിയറിയാന്‍ ജോന്നക്കു കഴിയില്ല. എങ്കിലും ഇപ്പോഴവര്‍ പൂര്‍ണ്ണമായി അര്‍ബുദരോഗത്തില്‍ നിന്നു മുക്തിനേടിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. രുചിയറിയില്ലെങ്കിലും നാവ് ഉപയോഗിച്ച് സംസാരിക്കാന്‍ കഴിയുന്നുണ്ട്. 
 
 
 
ഇതൊക്കെ നടന്ന് ജീവിതം തിരികെ കിട്ടുമോ എന്ന് ആദ്യം ആലോചിച്ചിരുന്നു. അല്‍ഭുതമെന്നോണം ഇപ്പോള്‍ എല്ലാം ശരിയായിരിക്കുന്നു. ഞാന്‍ ഇടയ്ക്കിടെ എന്റെ കൈയിലേക്കു നോക്കും. എവിടെനിന്നാണ് എന്റെ നാവ് വന്നതെന്ന് ആലോചിക്കും. ഇപ്പോഴും അതെന്റെ വായില്‍ ഉണ്ട്. ഞാനത് കൊണ്ട് സംസാരിക്കുന്നു- ശുദ്ധീകരണ തൊഴിലാളിയായ ജോന്നാ സ്മിത്ത് പറഞ്ഞു. 
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.