2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

സര്‍ക്കാര്‍ ഉത്തരവ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടുകളെ അവഗണിച്ചെന്ന് : സ്വകാര്യ ബസുകളുടെ കണക്ക് ഹാജരാക്കണം

  • ഉത്തരവ് ഹൈക്കോടതിയുടേത്

കൊച്ചി: എത്ര സ്വകാര്യ ബസുകള്‍ കേരളത്തില്‍ സര്‍വിസ് നടത്തുന്നുണ്ടെന്നും അവയില്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞ എത്ര ബസുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി.

തിങ്കളാഴ്ച്ചയാണ് വിശദീകരണം നല്‍കേണ്ടത്. സ്വകാര്യ ബസുകളുടെ കാല ദൈര്‍ഘ്യം പതിനഞ്ച് വര്‍ഷത്തില്‍ നിന്ന് ഇരുപത് വര്‍ഷമാക്കി ഉയത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് പി ഡി മാത്യു, അഡ്വ. പി.ഇ സജല്‍ മുഖേന നല്‍കിയ ഹരജിയാലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്.

സംസ്ഥാന ഗതാഗത കമ്മീഷന്റെ ഉത്തരവുകളും, വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടുകളും അവഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ പതിനഞ്ച് വര്‍ഷ കാലവധി പന്ത്രണ്ടായി കുറയ്ക്കണമെന്ന വിദഗ്ധസമിതി ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചില്ല.

എന്നാല്‍ ബസുടമകളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ഹരജിയില്‍ പറയുന്നു. ഉത്തരവിറക്കുന്നതിന് മുമ്പ് പൊതുജനഭിപ്രായം കേട്ടിരുന്നോ എന്നും, ആരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചവരെ ഹിയറിംഗ് നടത്തിയോ എന്നും, കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഹരജി കോടതി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.