2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

രൂപയുടെ മൂല്യം 70 അല്ല 80 കടന്നാലും പ്രശ്‌നമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഡോളറിനെതിരെ 6.7 ശതമാനം ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്

ന്യൂഡല്‍ഹി: രൂപയുടെ മൂല്യമിടിഞ്ഞത് ‘ബാഹ്യഘടകങ്ങളാ’ണെന്ന് പറഞ്ഞ് കൂളായി നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രൂപയുടെ മൂല്യം യു.എസ് ഡോളറിനെതിരെ റെക്കോര്‍ഡ് ഇടിവുണ്ടായി 70.09 രൂപയില്‍ എത്തിനില്‍ക്കേയാണ് സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്രയുടെ അയഞ്ഞ പ്രതികരണം.

യു.എസ്- തുര്‍ക്കി സാമ്പത്തിക യുദ്ധമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ മൂല്യനഷ്ടത്തിന് പ്രധാനകാരണം. എന്നാല്‍ ഏപ്രിലില്‍ തുടങ്ങിയ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 6.7 ശതമാനം ഇടിവാണ് രൂപയ്ക്കുണ്ടായത്. തിങ്കളാഴ്ചയിലെ ഇടിവു മാത്രം രണ്ടു ശതമാനത്തിനു മുകളില്‍ വരും.


വായിക്കുക.. യു.എസ്- തുര്‍ക്കി തര്‍ക്കം


യു.എസ് ഡോളറിനെതിരേ 80 രൂപയെന്ന നിലയിലേക്കു താഴ്ന്നാലും പേടിക്കാനില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആശങ്കപ്പെടേണ്ടെന്നും എല്ലാ കറന്‍സികളും ഇതേ നിരക്കില്‍ ഇടിയുന്നുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.

അതേസമയം, സുഭാഷ് ചന്ദ്രയുടെ നിലപാടിനെതിരെ എസ്.ബി.ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. ഡോളറിനെതിരെ രൂപ ക്ഷയിച്ചുവെന്നും എന്നാല്‍ മറ്റു കറന്‍സികളെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപയുടെ ഇടിവ് അത്ര വലുതല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രൂപയുടെ മൂല്യം 69 നും 70 നും ഇടയില്‍ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ നിലയിലാണ് വിദേശനിക്ഷേപം കൂടുതല്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് ഡോളറിന് 70. 08 എന്ന നിലയിലാണ്. ചരിത്രത്തില്‍ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴുന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.