2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി

 

  • ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നോര്‍ക്ക റൂട്ട്‌സ് രജിസ്‌ട്രേഷന്‍ തുടങ്ങും
  • ഗര്‍ഭിണികള്‍, വയോജനങ്ങള്‍, കുട്ടികള്‍, രോഗികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, ജയില്‍ മോചിതരായവര്‍, കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ സ്റ്റുഡന്റ് വിസയില്‍ വിദേശത്തുളളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക

 

ജിദ്ദ: കൊവിഡ്-19 പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെ നാട്ടിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടികള്‍ തുടങ്ങി. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി.

പ്രാഥമിക നടപടികള്‍ തുടങ്ങി വെക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ തുടങ്ങിയത്. ലക്ഷക്കണക്കിന് പ്രവാസികളാണ് വിദേശത്ത് കഴിയുന്നത്. തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി രജിസ്‌ട്രേഷന്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. അതേസമയം ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണനയില്ല.
www.norkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. എത്തുന്നവര്‍ക്ക് സംസ്ഥാനത്ത് ക്വാറന്റൈന്‍ സൗകര്യം ഒരുക്കാനാണിത്.

മടങ്ങി വരുന്ന പ്രവാസികളില്‍ മുന്‍ഗണന ലഭിക്കുന്നവരെയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭിണികള്‍, വയോജനങ്ങള്‍, കുട്ടികള്‍, രോഗികള്‍, വിസാ കാലാവധി കഴിഞ്ഞവര്‍, ജയില്‍ മോചിതരായവര്‍, കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ സ്റ്റുഡന്റ് വിസയില്‍ വിദേശത്തുളളവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.