2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസരം ഓഗസ്റ്റ് 31 വരെ നീട്ടി

ന്യൂഡല്‍ഹി: ചില വിഭാഗം നികുതിദായകര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസരം ഓഗസ്റ്റ് 31 വരെ നീട്ടി. ഓഡിറ്റിന് വിധേയമാകേണ്ട വിഭാഗത്തിനു മാത്രമാണ് ഈ ഇളവ്.

ഏപ്രിലിലാണ് നികുതിദായകര്‍ക്കുള്ള (ഓഡിറ്റിന് വിധേയമാവേണ്ടതില്ലാത്തവര്‍) വിജ്ഞാപനം ഇറങ്ങിയത്. ജൂലൈ 31നകം ഇ-ഫയല്‍ റിട്ടേണുകള്‍ സമര്‍പ്പിക്കാമെന്നായിരുന്നു അറിയിപ്പ്.

മൊത്ത വരുമാനം 2,50,000 രൂപയില്‍ നിന്ന് കൂടുതലുള്ളവര്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് (60 വയസ്സിനു മുകളില്‍ 80 വയസ്സിനു താഴെ) മൂന്നു ലക്ഷം രൂപ വരെയും 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് ഇളവുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.