2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

പണം കണ്ടെത്താന്‍ സര്‍ക്കാര്‍ 1000 കോടിയുടെ കടപ്പത്രം പുറത്തിക്കുന്നു

  • കടപ്പത്രം പുറപ്പെടുവിക്കുന്നത് പോംവഴിയില്ലാതെ

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി പണം കണ്ടെത്തുന്നതിന് 1000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ വരവ് കുറഞ്ഞതും ശമ്പളത്തിനും പെന്‍ഷനും റിട്ടയര്‍മെന്റ് ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ പണം കണ്ടെത്തേണ്ടിവന്ന സാഹചര്യത്തിലാണ് മറ്റു പോംവഴിയൊന്നുമില്ലാതെ കടപ്പത്രം പുറപ്പെടുവിക്കുന്നതിലേക്ക് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറികളില്‍ ഇപ്പോള്‍തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായാണ് 1000 കോടി രൂപ കടപ്പത്രം വഴി സമാഹരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇതിനായുളള ലേലം 26ന് മുംബൈ ഫോര്‍ട്ടിലെ റിസര്‍വ് ബാങ്കില്‍ നടക്കും.

ഇകുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ലേലം സംബന്ധിച്ച വിശദാംശം സംസ്ഥാന ധനവകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.