2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

60,000 ഇ- കാറുകള്‍ക്ക് 2.5 ലക്ഷം രൂപ സബ്‌സിഡി: ഇ- വെഹിക്കിള്‍ വിപണി ഉണരും

 

ന്യൂഡല്‍ഹി: ഇലക്ട്രോണിക് കാര്‍ വിപണി ഉത്തേജിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നടപടിക്കൊരുങ്ങുന്നു. 60,000 ഇ- കാറുകള്‍ക്ക് 2.5 ലക്ഷം രൂപ വീതം സബ്‌സിഡി നല്‍കിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒപ്പം 20,000 ഹൈബ്രിഡ് കാറുകള്‍ക്ക് 20,000 രൂപ വീതം സബ്‌സിഡിയും നല്‍കിയേക്കും.

മൊത്തം 10,000 കോടി രൂപയുടെ പാക്കേജിലൂടെ രാജ്യത്തെ പുതിയ ഹരിത ഇന്ധന പദ്ധതിയിലേക്കു നയിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

ഇതില്‍ കൂടുതല്‍ തുക ടൂ, ത്രീ വീലറുകള്‍ക്കും പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകള്‍ക്കുമായിരിക്കും നീക്കിവയ്ക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതുപ്രകാരം, മഹീന്ദ്രയുടെ ഇ-വെരിറ്റോ കാര്‍ വാങ്ങുന്നയാള്‍ക്ക് 1.5 ലക്ഷം രൂപയെങ്കിലും കിഴിവ് ലഭിക്കും. നല്ലൊരു ഇ- ടൂ വീലര്‍ വാങ്ങുന്നയാള്‍ക്ക് 40,000 രൂപയുടെ സബ്‌സിഡിയുണ്ടാവും.

ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്റി ഇലക്ട്രിക് വെഹിക്കിള്‍ക്കിള്‍സ് ഇന്ത്യ (എഫ്.എ.എം.ഇ) പദ്ധതി പ്രകാരം പുതിയ പ്രൊപ്പോസലിന് മന്ത്രിസഭ അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഈ പദ്ധതിക്ക് 5500 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇപ്രാവശ്യം ഇരട്ടി തുകയാണ് നിര്‍ദേശിച്ചിരിക്കുന്നത്.

മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ പദ്ധതി അടുത്ത ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.