2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

എം.ബി.ബി.എസ് സാമ്പത്തിക സംവരണം: വിവാദ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

തിരുവനന്തപുരം: എംബിബിസ് സീറ്റ് വര്‍ധന സംബന്ധിച്ച ഉത്തരവ് വിവാദമായതോടെ സര്‍ക്കാര്‍ തിരുത്തി. ന്യൂനപക്ഷ പദവിയുള്ള മെഡിക്കല്‍ കോളജുകളിലും സീറ്റുകള്‍ കൂട്ടിയാണ് ഉത്തരവ് തിരുത്തിയത്. ആദ്യ ഉത്തരവ് വിവാദമായതിനെ തുടര്‍ന്നാണ് തിരുത്തല്‍ നടപടി.

സാമ്പത്തിക സംവരണം നടപ്പാക്കാന്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസിന് സീറ്റു വര്‍ധിപ്പിക്കാന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളെ തഴഞ്ഞും അനര്‍ഹരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതുമായിരുന്നു വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.
സീറ്റ് വര്‍ധനക്ക് അനുമതി നല്‍കിയ സ്ഥാപനങ്ങളിലെ ഫീസ് ഘടനയിലും അവ്യക്തത തുടരുകയായിരുന്നു.
വിഷയത്തില്‍ ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ നിയമ നടപടിക്ക് ഒരുങ്ങുകയായിരുന്നു.
സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ അവ്യക്തകളും ആശങ്കകളുമേറെയാണെന്നാണ് ആക്ഷേപം.
എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സീറ്റുകളുടെ എണ്ണം 10 ശതമാനം വര്‍ധിപ്പിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇതില്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്ത വര്‍ക്കല എസ്ആര്‍ കോളേജിനും ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജിനും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ കോളേജുകള്‍ക്കൊപ്പം ന്യൂനപക്ഷപദവിയില്ലാത്ത സ്വാശ്രയ കോളേജുകളിലും സംവരണം ഏര്‍പ്പെടുത്തിയതാണ് വിവാദത്തിലായിരിക്കുന്നത്.
എട്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് പത്ത് ശതമാനം സീറ്റ് വര്‍ധിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് പോലും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയപ്പോള്‍ ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കുകയും ചെയ്തു.

10 ശതമാനം അധികസീറ്റിന് അര്‍ഹതയുണ്ടെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ ന്യൂനപക്ഷ കോളേജുകള്‍ക്ക് സാമ്പത്തിക സംവരണത്തിന്റെ പേരിലുള്ള അധിക സീറ്റുകള്‍ക്ക് അര്‍ഹതയില്ലെന്നായിരുന്നു സര്‍ക്കാര്‍ പക്ഷം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.