2018 October 23 Tuesday
നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട്, ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക

ഗൊരഘ്പുര്‍ കലാപം: യോഗിക്കെതിരായ ഹരജി തള്ളി

അലഹബാദ്: 2007 ഗൊരഘ്പുര്‍ കലാപത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പങ്ക് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയാണ് ഹരജി തള്ളിയത്.

ഗൊരഘ്പുര്‍ കലാപത്തില്‍ സ്വതന്ത്രമായ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നായിരുന്നു ഹരജി.

കലാപസമയത്ത് യോഗി ഗൊരഘ്പുരില്‍ നിന്നുള്ള ലോക്‌സഭാ എം.പിയായിരുന്നു.

ഗൊരഘ്പുര്‍ കലാപത്തില്‍ യോഗിയെ വിചാരണ ചെയ്യുന്നതിന് അലഹബാദ് ഹൈക്കോടതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News