2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഗൂഗിള്‍ സെര്‍ച്ചിലൂടെ ഇനി എളുപ്പത്തില്‍ റീച്ചാര്‍ജ് ചെയ്യാം

ഇന്ത്യയില്‍ പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി ഗൂഗിള്‍ സെര്‍ച്ച് ഓപ്ഷനില്‍ മൊബൈല്‍ റീച്ചാര്‍ജ് സൗകര്യം ആരംഭിച്ചു. വിവിധ റീച്ചാര്‍ജ് നിരക്കുകള്‍ കണ്ടെത്താനും താരതമ്യം ചെയ്യാനും റീച്ചാര്‍ജ് ചെയ്യാനും ഇതുവഴി സാധിക്കും.

ആന്‍ഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിന്റെ ഈ പുതിയ ഫീച്ചര്‍ ഇപ്പോള്‍ ലഭ്യമാണ്. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ജിയോ, ബി.എസ്.എന്‍.എല്‍ എന്നിങ്ങനെയുള്ള ഇന്ത്യയിലെ എല്ലാ മുന്‍നിര ടെലിക്കോം ഓപ്പറേറ്റമാരുടെ പ്രീപെയ്ഡ് പ്ലാനുകളും ഗൂഗിള്‍ സെര്‍ച്ചിലൂടെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഐ.ഒ.എസ് ഉപയോക്താക്കള്‍ക്കും ഈ സേവനം അധികം വൈകാതെ ലഭ്യമായേക്കും.

ഗൂഗിള്‍ സെര്‍ച്ചില്‍ റീച്ചാര്‍ജ് ചെയ്യുന്നതെങ്ങനെ

ആന്‍ഡ്രോയിഡ് ഫോണില്‍ ഉപഭോക്താക്കള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ സിം റീച്ചാര്‍ജ്, മൊബൈല്‍ പ്രീപെയ്ഡ് റീച്ചാര്‍ജ് എന്നിങ്ങനെ റീച്ചാര്‍ജുമായി ബന്ധപ്പെട്ട എന്തെങ്കിലും സെര്‍ച്ച് ഓപ്ഷനില്‍ ടൈപ്പ് ചെയ്യുക,.

സെര്‍ച്ച് റിസള്‍ട്ടില്‍ മൊബൈല്‍ റീചാര്‍ജ് എന്നൊരു സെക്ഷന്‍ കാണിക്കും. ഇതില്‍ ഫോണ്‍ നമ്പര്‍, ഓപ്പറേറ്റര്‍, സര്‍ക്കിള്‍ എന്നിവങ്ങനെയുള്ള ആവശ്യമായ വിവരങ്ങള്‍ നല്‍കി ലഭ്യമായ പ്ലാനുകള്‍ കാണുന്നതിന് ബ്രൌസ് പ്ലാന്‍ ഓപ്ഷനില്‍ ആവശ്യമുള്ള പ്ലാന്‍ തിരഞ്ഞെടുക്കാം.

നിങ്ങള്‍ക്ക് വേണ്ട പ്ലാന്‍ തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ മൊബിക്വിക്, പേ ടീഎം, ഗൂഗിള്‍ പേ പോലുള്ള ആ പ്ലാനുകള്‍ക്ക് വിവിധ റീച്ചാര്‍ജ് സേവന ദാതാക്കള്‍ നല്‍കുന്ന ഓഫറുകളുടെ പട്ടിക കാണാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള സേവനം തിരഞ്ഞെടുത്ത് പ്രസ്തുത ആപ്പില്‍ നിന്നും റീച്ചാര്‍ജ് പൂര്‍ത്തിയാക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News