2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

അജ്ഞാത നമ്പര്‍ സേവ് ആയത് അശ്രദ്ധമൂലം; മാപ്പ് പറഞ്ഞ് ഗൂഗിള്‍, ഡിലീറ്റ് ചെയ്യാം

വെള്ളിയാഴ്ച രാവിലെ രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളുടെ ഫോണ്‍ബുക്കില്‍ യു.ഐ.ഡി.എ.ഐ (ആധാര്‍ അതോറിറ്റി) യുടെ കോണ്‍ടാക്ട് നമ്പര്‍ കയറിപ്പറ്റിയ സംഭവത്തില്‍ വിശദീകരണവുമായി ഗൂഗിള്‍. തെറ്റ് ഗൂഗിളിന്റെ ഭാഗത്തുനിന്നാണെന്നും ആശങ്കയുണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഗൂഗിള്‍ മാധ്യമങ്ങള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചു.

യു.ഐ.ഡി.എ.ഐ നമ്പര്‍ കൂടാതെ, ഡിസ്ട്രസ് നമ്പര്‍, അതാതു ഫോണ്‍ കമ്പനികളുടെ നമ്പറുകള്‍, സേവനദാതാക്കളുടെ നമ്പര്‍ എന്നിവയും കയറിക്കൂടിയിട്ടുണ്ട്. 2014 ല്‍ ഉണ്ടായിരുന്ന 18003001947 എന്ന നമ്പറാണ് കയറിക്കൂടിയത്. ഇത് ഇപ്പോള്‍ നിലവിലില്ല. ഇപ്പോഴുള്ള 1947 എന്ന ടോള്‍ ഫ്രീ നമ്പറാണ്.

 

ആന്‍ഡ്രോയിഡിലുണ്ടായ നുഴഞ്ഞുകയറ്റമല്ല ഇതെന്നും ഗൂഗിള്‍ വ്യക്തമാക്കി. മൊബൈല്‍ ഫോണില്‍ ഉപഭോക്താക്കള്‍ നമ്പര്‍ ഡിലീറ്റ് ചെയ്യാനാവുമെന്നു ഗൂഗിള്‍ കുറിപ്പില്‍ പറഞ്ഞു.

അതേസമയം, ചിലരുടെ ഐഫോണിലും നമ്പര്‍ സേവ് ആയിട്ടുണ്ട്. ഗൂഗിള്‍ കോണ്‍ടാക്ട്‌സ് സിങ്ക് ചെയ്തവര്‍ക്കാണ് ഇതു സംഭവിച്ചത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.