2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഗൂഗിളിന്റെ ഏറ്റവും വലിയ ഇന്നവേഷന്‍ ഹബ് സഊദിയില്‍; 40,000 പേര്‍ക്ക് തൊഴില്‍ പരിശീലനം

നിസാര്‍ കലയത്ത്

ജിദ്ദ: ഗൂഗിളിന്റെ ലോകത്തെ ഏറ്റവും വലിയ ഇന്നവേഷന്‍ ഹബ് സഊദിയില്‍ വരുന്നു. സഊദിയിലെ അഞ്ചു കേന്ദ്രങ്ങളില്‍ ഇന്നവേഷന്‍ ഹബ്ബുകള്‍ ആരംഭിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ഇതില്‍ റിയാദിലേത് ആയിരിക്കും ഇത്തരത്തില്‍ ലോകത്തുള്ള ഏറ്റവും വലിയ കേന്ദ്രം. വര്‍ഷം 40,000 ട്രെയിനികള്‍ക്ക് ഇവിടെ പരിശീലനം നല്‍കാനാകും. സഊദി ഫെഡറേഷന്‍ ഓഫ് സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പ്രോഗ്രാമിങ്ങാണ് ഇന്നവേഷന്‍ ഹബ്ബുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടു ഗൂഗിളുമായി കരാറൊപ്പിട്ടത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പദ്ധതികള്‍, പ്രോട്ടോ ടൈപ്പ് നിര്‍മാണം, മൊബൈല്‍ ആപ് വികസനം തുടങ്ങിയ മേഖലകളിലാകും പ്രവര്‍ത്തനം. ഇവയിലുള്ള പരിശീലനവും ഹബ്ബുകളില്‍ നല്‍കും. ഐ.ടി മേഖലയില്‍ താല്‍പര്യമുള്ള സ്‌കൂള്‍ കുട്ടികള്‍ക്കു പഠനത്തോടൊപ്പം തന്നെ പരിശീലനം നേടാനുള്ള അവസരവും ഇവിടെയുണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.