2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

വിമാനയാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത: 24 മണിക്കൂറിനുള്ളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ നിരക്ക് വേണ്ട

ന്യൂഡല്‍ഹി: ബുക്കിങ് ചെയ്ത് 24 മണിക്കൂറിനകം വിമാന ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ഇനി മുതല്‍ ക്യാന്‍സല്‍ ഫീ ഈടാക്കില്ല. വിമാനം പുറപ്പെടുന്നതിന്റെ 96 മണിക്കൂര്‍ മുന്‍പ് വരെയുള്ള ടിക്കറ്റുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

എയര്‍ലൈനിന്റെ തെറ്റ് കാരണം വിമാനം റദ്ദ് ചെയ്താല്‍ യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കുകയോ ടിക്കറ്റ് റീഫണ്ടാവുകയോ ചെയ്യും. വിമാനം വൈകിയാല്‍ വിവിധ മാര്‍ഗങ്ങളിലൂടെ യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ബോര്‍ഡിങ് നടപടി എളുപ്പത്തിലാക്കുന്ന ‘ഡിജി യാത്ര’യുടെ എന്റോള്‍മെന്റിന് ആധാര്‍ ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. ആധാര്‍ കാര്‍ഡോ പാസ്‌പോര്‍ട്ടോ ഉപയോഗിച്ച് ഡിജിറ്റലായി ബോര്‍ഡിങും സുരക്ഷാ പരിശോധനയും പൂര്‍ത്തിയാക്കുന്ന സംവിധാനമാണ് ഡിജി യാത്ര. വിമാനത്താവളത്തിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും വേഗത്തിലാക്കാന്‍ ഇതു സഹായിക്കും.

മറ്റു രേഖകളൊന്നും ആവശ്യമില്ലാതെ, ഓട്ടോമാറ്റിക്കായി പരിശോധന നടത്തുന്നതാണ് സംവിധാനം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.