2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

കുഞ്ഞനന്തന്‍ നല്ല’പുള്ളി’യാണ്- സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്‍ ജയിലില്‍ നല്ല നടപ്പുകാരനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുഞ്ഞനന്തന് നിയമാനുസൃതമായാണ് പരോള്‍ അനുവദിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനേതിരേ കെ.കെ.രമ നല്‍കിയ ഹര്‍ജിയിലാണ് കുഞ്ഞനന്തന്‍ നല്ല നടപ്പുകാരനെന്ന് ആഭ്യന്തര വകുപ്പ് നിലപാട് വ്യക്തമാക്കിയത്.

കുഞ്ഞനന്തന്‍ ജയിലിലെ നല്ലനടപ്പുകാരനാണ്. ജയില്‍ നടപടികള്‍ ലംഘിക്കുകയോ അതിന്റെ പേരില്‍ നടപടിയെടുക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ യാതൊരു ആനുകൂല്യങ്ങളും നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

ബുധനാഴ്ച കുഞ്ഞനന്തന് ചികിത്സ നടത്താന്‍ പരോളിന് ആവശ്യമില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ചികില്‍സയ്ക്കായി ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.