2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഐ ലീഗില്‍ റിയല്‍ കശ്മീരിനെതിരെ ഗോകുലത്തിന് തോല്‍വി

 

കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിക്ക് തോല്‍വി. ശനിയാഴ്ച കോഴിക്കോട്ട് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് റിയല്‍ കശ്മീരാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. വിജയ പ്രതീക്ഷയുമായി ഗോകുലം ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ചെങ്കിലും ഗോള്‍ മാത്രം കണ്ടെത്താന്‍ സാധിച്ചില്ല.

നിരവധി തവണ ഗോകുലം താരങ്ങള്‍ റിയല്‍ കശ്മീരിന്റെ ഗോള്‍ മുഖം വിറപ്പിച്ചെങ്കിലും ഗോള്‍ കണ്ടെത്താന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ റിയല്‍ കശ്മീര്‍ ഗോകുലം പോസ്റ്റിലേക്ക് ഒറ്റ ഷോട്ടുപോലും തൊടുത്തില്ല. ഇതോടെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളൊന്നും നേടാനായില്ല.

രണ്ടാം പകുതിക്ക് ശേഷം ഇരുടീമുകളും കൗണ്ടര്‍ അറ്റാക്കുമായി കളം നിറഞ്ഞു കളിച്ചു. 49-ാം മിനുട്ടില്‍ റിയല്‍ കശ്മീര്‍ നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവില്‍ മാസണ്‍ റോബര്‍ട്‌സാണി കശ്മീരിനു വേണ്ടി ഗോള്‍ പായിച്ചു. ഗോള്‍ തിരിച്ചടിച്ച് സമനില കണ്ടെത്തുന്നതിന് ഗോകുലം കിണഞ്ഞ് ശ്രമിച്ചെങ്കിലും റിയല്‍ കശ്മീരിന്റെ പ്രതിരോധത്തില്‍ തട്ടി ശ്രമങ്ങളെല്ലാം പാഴായി. തോല്‍വിയെ തുടര്‍ന്ന് ഗോകുലം ഒരു സ്ഥാനം താഴേക്ക് ഇറങ്ങി അഞ്ചാം സ്ഥാനത്തായി. 9 മത്സരത്തില്‍ നിന്ന് 15 പോയിന്റുള്ള റിയല്‍ കശ്മീര്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News