2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

അമ്മയ്‌ക്കൊപ്പം ചോദ്യം ചെയ്തു; ദൈവം ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് വാദ്ര

ജയ്പൂര്‍: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ സഹോദരീ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ റോബര്‍ട്ട് വദ്രയും അമ്മ മൗറീനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി. 75 വയസുള്ള അമ്മയ്‌ക്കൊപ്പമാണ് ജയ്പൂരില്‍ മൊഴി കൊടുക്കാന്‍ എത്തിയതെന്ന് വാദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘മകളും മകനും ഭര്‍ത്താവും നഷ്ടപ്പെട്ട ഒരു പ്രായമായ സ്ത്രീയെ പ്രതികാര ബുദ്ധിയോടെ ഉപദ്രവിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. മൂന്നു മരണങ്ങള്‍ക്കു ശേഷം അമ്മയോട് ആകെ ആവശ്യപ്പെട്ടത് എന്റെയൊപ്പം ഓഫിസില്‍ എത്താനാണ്. അമ്മയെ മികച്ച രീതിയില്‍ സംരക്ഷിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും വേണ്ടിയായിരുന്നു ഇത്. ഇപ്പോള്‍ അതിന്റെ പേരില്‍ അവരെ ചോദ്യം ചെയ്യുകയാണ്. ഇതും എന്നെ കരുത്തനാക്കും. ദൈവം ഞങ്ങള്‍ക്കൊപ്പമുണ്ട്.’- വാദ്ര കുറിച്ചു.

രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദ്രയ്ക്കും അമ്മയ്ക്കും നോട്ടിസ് അയച്ചത്.

ഇത് നാലാം തവണയാണ് റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാവുന്നത്. കമ്പനിയില്‍ സഹ ഉടമയായ മൗറീനോടും ഹാജരാവാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.