2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

നെഹ്‌റുവിനെ ഒഴിവാക്കി പകരം സവര്‍ക്കര്‍ ടെക്സ്റ്റ്ബുക്കില്‍; ഗോവയില്‍ വിവാദം

പനാജി: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഗോവയുടെ ടെക്‌സ്റ്റ്ബുക്കില്‍ നിന്ന് ഒഴിവാക്കി, പകരം ആര്‍.എസ്.എസ് സ്ഥാപക നേതാവ് വിനായക് സവര്‍ക്കറെ തിരുകിക്കയറ്റുകയും ചെയ്തു. പത്താം തരം സാമൂഹ്യശാസ്ത്രം പുസ്തകത്തിലാണ് കാവിവല്‍ക്കരണം.

സ്വാതന്ത്ര്യസമരത്തില്‍ നിന്ന് കോണ്‍ഗ്രസിനെ മായ്ക്കാനും ചരിത്രം തിരുത്താനുമുള്ള ബി.ജെ.പിയുടെ ശ്രമം തുടരുകയാണെന്ന് എന്‍.എസ്.യു.ഐ ഗോവ അധ്യക്ഷന്‍ അഹ്‌റസ് മുല്ല പറഞ്ഞു. നാളെ അവര്‍ മഹാത്മാ ഗാന്ധിയുടെ ചിത്രവും നീക്കം ചെയ്യുമെന്നും കഴിഞ്ഞ 60 വര്‍ഷമായി കോണ്‍ഗ്രസ് എന്തു ചെയ്തുവെന്ന് ചോദിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

”ഇന്ത്യയും സമകാലീന രണ്ടാം ലോകവും- ജനാധിപത്യ രാഷ്ട്രീയം” എന്ന പേരിലുള്ള ചരിത്ര, സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് മാറ്റിത്തിരുത്തല്‍ കൊണ്ടുവന്നത്. നേരത്തെ ഈ പുസ്തകത്തില്‍ മഹാത്മാ ഗാന്ധിക്കൊപ്പം മൗലാനാ ആസാദിന്റെയും നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. പുസ്തകത്തിന്റെ പുതിയ പതിപ്പില്‍ നെഹ്‌റുവിനെ ഒഴിവാക്കുകയും പകരം സവര്‍ക്കരെ ഇതേ പേജില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.