2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രി

രണ്ട് ഉപമുഖ്യമന്ത്രിമാരും സ്ഥാനമേല്‍ക്കും

 

പനാജി: മരണപ്പെട്ട ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് പിന്‍ഗാമിയായി ബി.ജെ.പിയുടെ പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയാവും. സത്യപ്രതിജ്ഞ ഇന്ന് രാത്രി ഒമ്പത് മണിക്കുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഗോവ സ്പീക്കറാണ് സാവന്ത്.

മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്നാണ് രാഷ്ട്രീയ പ്രതിസന്ധിക്കു തുടക്കമായി. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

40 അംഗ ഗോവാ നിയമസഭയില്‍ 14 അംഗങ്ങളുമായി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. മനോഹര്‍ പരീക്കര്‍ മരിച്ചതോടെ ബി.ജെ.പിയുടെ അംഗബലം 12 ആയി ചുരുങ്ങി. എന്നാല്‍ സഖ്യകക്ഷികളുടെ എണ്ണം കൂടി കൂട്ടിയാല്‍ 20 പേര്‍ ഇപ്പോഴും സര്‍ക്കാരിനൊപ്പമുണ്ട്. ഒരു ബി.ജെ.പി എം.എല്‍.എ നേരത്തെ മരിച്ചിരുന്നു. ഇതോടെ 38 അംഗങ്ങളുള്ള സഭയില്‍ 19 പേരുടെ പിന്തുണയാണ് സര്‍ക്കാരിന് ആവശ്യം.

ഇതോടെ സഖ്യകക്ഷികള്‍ക്ക് രണ്ട് ഉപമുഖ്യമന്ത്രി പദവി നല്‍കിയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്. എം.ജി.പി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി അംഗങ്ങളായ വിജയ് സര്‍ദേശായി, സുധിന്‍ ധവാലിക്കര്‍ എന്നിവര്‍ക്കാണ് ബി.ജെ.പി ഉപമുഖ്യമന്ത്രി പദം നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.