2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ചൈനയില്‍ പാണ്ടയെ പരിപാലിക്കുന്ന കിടങ്ങിലേക്ക് ബാലിക വീണു; ഹൃദയ മിടിപ്പേറ്റിയ വീഡിയോ വൈറല്‍

ചൈനയില്‍ പാണ്ടയെ വളര്‍ത്തുന്ന കിടങ്ങില്‍ വീണ എട്ടു വയസ്സുകാരിയെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറല്‍. ചെങ്ഡുവിലെ പാണ്ട വളര്‍ത്തല്‍ കേന്ദ്രത്തിലാണ് സംഭവം. കിടങ്ങിനെ ചുറ്റിയുളള മതിലിലിരിക്കെ അപ്രതീക്ഷിതമായി ബാലിക മൂന്നു പാണ്ടകളുള്ള കിടങ്ങിലേക്ക് വീഴുകയായിരുന്നു.

ശാന്ത സ്വഭാവവും ഇണക്കവുമുളള പ്രകൃതമല്ല പാണ്ടകളുടേത്. രണ്ടു വയസ്സായ പാണ്ടകളോട് അതിന്റെ പരിപാലകര്‍ നിശ്ചിത അകലം പാലിച്ചാണ് ഇടപഴകാറുളളത്. എന്നാല്‍ ഇവിടെ പാണ്ടകള്‍ കുട്ടിയുടെ അടുത്തേക്ക് വന്നെങ്കിലും ഉപദ്രവിച്ചില്ല.

 

 

ആദ്യം രണ്ടു പാണ്ടകള്‍ കുട്ടിയുടെ സമീപത്ത് വന്നുനിന്നു. ഈ സമയം വടിയുപയോഗിച്ച് കുട്ടിയെ രക്ഷിക്കാനുളള സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രമം വിജയിച്ചില്ല. പിന്നീട് മൂന്നാമത്തെ പാണ്ടയും പെണ്‍കുട്ടിയുടെ അടുത്തേക്ക് വന്നതോടെ സെക്യൂരിറ്റി ജീവനക്കാരന്‍ വടിയുപേക്ഷിച്ച് മതിലിനു മുകളിലൂടെ താഴേക്ക് ചാഞ്ഞ് കുട്ടിയെ കൈ പിടിച്ച് പൊക്കിയെടുത്ത് രക്ഷിക്കുകായിരുന്നു. നൂറു കണക്കിനു സന്ദര്‍ശകര്‍ കിടങ്ങിനു ചുറ്റും അപകടം വീക്ഷിക്കുന്നുണ്ടായിരുന്നു. കുട്ടിയെ പരിശോധനക്കായി വീട്ടുകാരോടൊപ്പം ആശുപത്രിയിലെത്തിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.