2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

പ്രധാനമന്ത്രി പദം കിട്ടണമെന്ന വാശിയില്ല, കോണ്‍ഗ്രസിന്റെ ഒരൊറ്റ ലക്ഷ്യം ബി.ജെ.പിയെ പുറത്താക്കല്‍: ഗുലാം നബി ആസാദ്

 

പാറ്റ്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിനു മുന്‍പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് കുഴപ്പമില്ലെന്നും എന്നാല്‍, പാര്‍ട്ടിക്ക് അത് കിട്ടിയില്ലെങ്കില്‍ പ്രശ്‌നമുണ്ടാക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.

അവസാനഘട്ട വോട്ടെടുപ്പ് നടക്കാന്‍ ബാക്കിയിരിക്കേ, സഖ്യകക്ഷികള്‍ക്കുള്ള സൂചനയെന്ന നിലയ്ക്കാണ് ഗുലാം നബിയുടെ പ്രസ്താവന. ആവശ്യമെങ്കില്‍ പ്രധാനമന്ത്രി പദവും വിട്ടുനല്‍കുമെന്ന സന്ദേശം നല്‍കുന്നതിലൂടെ, കൂടുതല്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചു നിര്‍ത്താനാവുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

നേരത്തെ, പാര്‍ട്ടി നേതൃത്വം അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് രാഹുല്‍ ഗാന്ധി നിരന്തരം എതിര്‍ത്തു. അതേസമയം, എം.കെ സ്റ്റാലിന്‍, തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ മറ്റു പാര്‍ട്ടി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ പിന്തുണക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മമതാ ബാനര്‍ജിയോ മായാവതിയോ ആണ് പ്രധാനമന്ത്രി പദത്തിന് യോജിച്ചവരെന്ന് ശരദ് പവാര്‍ അഭിപ്രായം പ്രകടിപ്പിച്ചു.

എന്‍.ഡി.എ സര്‍ക്കാരിനെ പുറത്താക്കുകയാണ് കോണ്‍ഗ്രസിന്റെ ഒരൊറ്റ ലക്ഷ്യമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. പ്രചരണ കാലത്തെ തന്റെ അനുഭവം വച്ച് ബി.ജെ.പിയെ എന്‍.ഡി.എയോ അധികാരത്തിലേറാന്‍ പോകുന്നില്ലെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി രണ്ടാമത്തെ പ്രാവശ്യവും പ്രധാനമന്ത്രിയാകാനും പോകുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് വരുമെന്ന് ഗുലാം നബി ആസാദ് ഉറപ്പിച്ചും പറയുന്നില്ല. ബി.ജെ.പിയിതരെ എന്‍.ഡി.എയിതര സര്‍ക്കാരാണ് അധികാരത്തിലേറുകയെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനം ഓഫര്‍ ചെയ്തില്ലെങ്കില്‍ അതിനു വേണ്ടി മറ്റൊരു നേതാവിനെ തടയാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.