2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

വാഹനാപകടത്തില്‍ സാരമായി പരുക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചു; ചികിത്സക്കായി വസ്ത്രങ്ങള്‍ മാറ്റുമ്പോള്‍ അടിവസ്ത്രത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത് കഞ്ചാവ്

കൊല്ലം: ബൈക്കുകള്‍ കൂട്ടിയിടിച്ച് സാരമായി പരുക്കേറ്റ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ അടിവസ്ത്രത്തില്‍ നിന്നും കഞ്ചാവ് കണ്ടെത്തി. ഇടപ്പാളയം രാധിക ഭവനില്‍ ശ്യാമി(22)ല്‍ നിന്നാണ് ഭദ്രമായി പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പൊതി കണ്ടെത്തിയത്.

കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ കഴുതുരുട്ടിക്ക് സമീപത്തായിരുന്നു അപകടം. ബൈക്കുകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റ ശ്യാം ഉള്‍പ്പെടെയുള്ള നാലുപേരെ ചികിത്സക്കായി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അബോധാവസ്ഥയിലായ ശ്യാമിനെ പരിശോധിക്കുന്നതിനിടെയാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്.

ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിര്‍ഷ വിവരമറിയിച്ചതനുസരിച്ച് പുനലൂര്‍ എസ്.ഐ രാജിവ് സ്ഥലത്തെത്തി കഞ്ചാവ് പൊതി ഏറ്റുവാങ്ങി. ശ്യാമടക്കമുള്ള നാലുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തെന്മല പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.