2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

General Election Results 2019: ജമ്മു കശ്മീര്‍ LIVE: മെഹബൂബ മുഫ്തി പരാജയപ്പെട്ടു

5.00 PM: അനന്ത്‌നാഗില്‍ പിഡിപിയുടെ മെഹബൂബ മുഫ്തി പരാജയപ്പെട്ടു. അനന്ത്‌നാഗില്‍ പി.ഡി.പി. നേതാവും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പരാജയപ്പെട്ടു. നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി ഹസ്‌നെയ്ന്‍ മസൂദിയാണ് അനന്ത്‌നാഗില്‍ വിജയിച്ചത്. കോണ്‍ഗ്രസിനും പിറകില്‍ മൂന്നാം സ്ഥാനത്താണ് പി.ഡി.പി.

11.22 AM:ശ്രീനഗറില്‍ നാഷനല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയ്ക്ക് ലീഡ്‌

11.22 AM: ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ കോണ്‍ഗ്രസിലെ ഗുലാം അഹമ്മദ് മിര്‍ ലീഡ് ചെയ്യുന്നു

11.20 AM: ഉദ്ദംപൂര്‍, ജമ്മു മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളായ ജുഗല്‍ കിഷോറും ജിതേന്ദ്ര സിങും ലീഡ് ചെയ്യുന്നു

11.17 AM: ബാരാമുല്ലയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍ജിനീയര്‍ റാഷിദും ലഡാക്കില്‍ സ്വതന്ത്ര സ്ഥാനാര്ഡഥി സജ്ജാദ് ഹുസ്സയ്‌നും മുന്നേറുന്നു. ആറ് ലോക്്‌സഭാ സീറ്റുകളാണ് ജമ്മു കശ്മീരില്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.