2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പി നെഗറ്റീവായി തുടരും; ആര്‍.ബി.ഐ ഗവര്‍ണറുടെ പ്രധാനപ്പെട്ട 5 പ്രഖ്യാപനങ്ങള്‍

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച(ജി.ഡി.പി) നെഗറ്റീവായി തന്നെതുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. 20.97 ലക്ഷം കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ പുറത്തിറക്കിയതിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.ബി.ഐ ഗവര്‍ണറുടെ 5 പ്രധാന പ്രഖ്യാപനങ്ങള്‍

  • റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് കുറച്ച് 4 ശതമാനമാക്കി
  • റിവേഴ്സ് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് 3.35 ശതമാനമായി കുറച്ചു
  • മൂന്ന് മാസത്തെ മൊറട്ടോറിയം ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെ നീട്ടി
  • യുഎസ് ഡോളര്‍ സ്വാപ്പ് സൗകര്യം ലഭിക്കുന്നതിന് റിസര്‍വ് ബാങ്ക് എക്‌സിം ബാങ്കുകള്‍ക്ക് 15,000 കോടി രൂപ അനുവദിച്ചു. ഇതിന് ഒരു വര്‍ഷം വരെ റോള്‍ഓവര്‍ സൗകര്യമുണ്ടാകും.
  • 90 ദിവസത്തെ ടേം ലോണ്‍ സൗകര്യങ്ങള്‍ക്കായി ആര്‍ബിഐ 90 ദിവസം കൂടി നീട്ടി

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.