2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗൾഫ് ഉച്ചകോടി പിരിഞ്ഞത് ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യാതെ; കാണാനായത് ശുഭ സൂചനകൾ മാത്രം 

റിയാദ്: പ്രതിസന്ധികൾ ചർച്ച ചെയ്യുമെന്ന് കരുതിയ ഗൾഫ് ഉച്ചകോടി പിരിഞ്ഞത് ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യാതെ. ഉച്ചകോടിക്ക് മുന്നോടിയായി വിവിധ ഗൾഫ് രാജ്യങ്ങളെ ഉദ്ധരിച്ചു ഖത്തർ പ്രതിസന്ധി ചർച്ച ചെയ്യപ്പെടുമെന്നും ഖത്തർ അമീർ പങ്കെടുക്കുമെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഇവ രണ്ടും നടക്കാതെയാണ് ഉച്ചകോടിക്ക് സമാപനമായത്.
 
എങ്കിലും ഖത്തർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റിയാദിലെത്തിയ സംഘത്തെ സൽമാൻ രാജാവിന്റെ നേതൃത്വത്തിലുള്ള സംഘം ഊഷ്മളമായി സ്വീകരിച്ചതും സഊദി അധികൃതർ ഇവരുമായി ചർച്ചകൾ നടത്തിയതും ശുഭ സൂചനയാണ് നൽകുന്നത്. 40ാമ​ത്​ ഉ​ച്ച​കോ​ടി​യി​ൽ മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​യ​ത്​ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് റി​യാ​ദി​ൽ​ ല​ഭി​ച്ച സ്വീ​ക​ര​ണ​മാ​യി​രു​ന്നു. ഖ​ത്ത​റി​നെ​തി​രെ ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ സഊദി ഭ​ര​ണാ​ധി​കാ​രി നേ​രി​ട്ട്​ ഖ​ത്ത​ർ ഉ​ന്ന​ത സാ​ര​ഥി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​ത്.
 
രണ്ടര വർഷം മുമ്പ് ഗൾഫ് പ്രതിസന്ധി പ്രത്യക്ഷപ്പെട്ട ശേഷം ആദ്യമായാണ് ഖത്തറിൽനിന്ന് പ്രധാനമന്ത്രി തലത്തിലുള്ള ഉന്നതതല സംഘം സഊദിയിലെത്തുന്നത്. നയതന്ത്ര ബന്ധം വരെ നില നിൽക്കാത്ത സാഹചര്യത്തിൽ തന്നെ ഖത്തർ സംഘം സഊദിയിലെത്തിയത് പ്രതിസന്ധി പരിഹരിക്കാനുള്ള ചുവടു വെപ്പുകളായാണ് കണക്കാക്കുന്നത്. തുടർന്ന് സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചകൾ നടത്തിയതും ഏറെ ശ്രദ്ധേയമായി. 
 
അതേസമയം, നേരത്തെ പ്രതീക്ഷിച്ച പോലെ ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളൊന്നും ഗൾഫ് സഹകരണ ഉച്ചകോടി കൈക്കൊണ്ടില്ല. 
 
എങ്കിലും, ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങൾക്കുള്ള പിന്തുണ സഊദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും തുടരുമെന്നും ഉച്ചകോടിയുടെ സമാപനത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് അൽസയ്യാനിക്കൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സഊദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ എന്നും മുന്നിൽ നിന്ന കുവൈത് അമീറിന്റെ ഐ​ക്യ​ത്തിന്റെ ​​പുതി​യ പ്ര​തീ​ക്ഷ​ക​ള്‍ക്കാ​ണ് ഉ​ച്ച​കോ​ടി തു​ട​ക്കം കു​റി​ക്കു​ന്ന​തെ​ന്ന പ്രസ്താവനയും ശ്രദ്ദേയമാണ്.
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.