2018 June 16 Saturday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

വെടിയേറ്റു വീണത് കരുത്തിന്റെ ആള്‍രൂപം

മുഖം മനസ്സിന്റെ കണ്ണാടി എന്നാണല്ലോ. ഈ സോഷ്യല്‍ മീഡിയാക്കാലത്ത് മുഖപുസ്തകമാണ് കണ്ണാടി. ഈ പുസ്തകത്തിലെ വരികള്‍ കാണിച്ചു തരും നമുക്ക് ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച ഗൗരി ലങ്കേഷ് ആരായിരുന്നുവെന്ന്. കരുത്തിന്റേയും കൂസലില്ലായ്മയുടേയും ആള്‍രൂപമായിരുന്നു അവര്‍. രോഹിത് വെമുലയാണ് അവരുടെ പ്രൊഫൈല്‍ പിക്ചര്‍. കുറ്റവാളികളെ ശിക്ഷിക്കുക എന്ന അടിക്കുറിപ്പോടെയാണ് അവര്‍ ചിത്രം പോസ്റ്റ് ചെയ്തത്.

തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തെ തുറന്ന് വിമര്‍ശിക്കാന്‍ അവര്‍ക്ക് യാതൊരു മടിയു മടിയുമുണ്ടായിരുന്നില്ല. ഏവരുടെ അവസാനത്തെ ട്വീറ്റ് തന്നെ ഈ നിലപാട് വിളിച്ചോതുന്നതായിരുന്നു.
റോഹിങ്ക്യന്‍ അഭയാര്‍ഥികളെക്കുറിച്ച ആശങ്കയും നിരന്തരം വേട്ടയാടുന്നതിന്റെ വേദനയുമായിരുന്നു അവര്‍ അവസാന ട്വീറ്റില്‍ കുറിച്ചിട്ടത്. നിരവധി ഹിന്ദുക്കള്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികളാല്‍ കൊല്ലപ്പെട്ടതായ വ്യാജ പോസ്റ്റുകളെ തുറന്നുകാട്ടുന്നതായിരുന്നു ട്വീറ്റ്.

2008ല്‍ ബി.ജെ.പി എം.പി പ്രഹ്ലാദ് ജോഷിക്കും മറ്റു നേതാക്കള്‍ക്കുമെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് ഗൗരി ലങ്കേഷ് ശ്രദ്ധേയയാവുന്നത്. ഈ വാര്‍ത്തയെത്തുടര്‍ന്ന് പ്രഹ്ലാദ് ജോഷി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ആറു മാസം തടവും 10,000 രൂപ പിഴയും ഗൗരിക്ക് കോടതി വിധിച്ചു. പിന്നീട് ജാമ്യം കിട്ടി.

ഈ 55 കാരിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ് വിപ്ലവം. പ്രശസ്ത കവിയും പത്രപ്രവര്‍ത്തകനുമായ പി ലങ്കേഷിന്റെ മൂത്ത മകളായിരുന്നു ഗൗരി. കന്നഡയില്‍ മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ വഴി തുറന്നിട്ടയാളായിരുന്നു അദ്ദേഹം.

2005ല്‍ പിതാവ് ആരംഭിച്ച ‘ലങ്കേഷ് പത്രിക’ എന്ന ടാബ്ലോയിഡ് മാഗസിനില്‍ സ്ഥിര സാന്നിധ്യമായിരുന്നു ഗൗരി. സംഘപരിവാര്‍ തീവ്രഹിന്ദുത്വ ശക്തികള്‍ക്കെതിരെകടുത്ത നിലപാടെടുത്തിനരുന്നു ഇവര്‍. പിന്നീട് 2000ത്തില്‍ ലങ്കേഷിന്റെ മരണ ശേഷം ടാബോലോയിഡ് രണ്ടായി പിരിഞ്ഞു. ലങ്കേഷ് പത്രിക എന്ന പേരില്‍ സഹോദരനും ഗൗരി ലങ്കേഷ് പത്രിക എന്ന പേരില്‍ ഗൗരിയും രംഗത്തിറങ്ങി.

കനയ്യ കുമാറിനെയും മറ്റും തന്റെ മക്കളെന്നാണ് ഗൗരി പറഞ്ഞിരുന്നത്. കനയ്യ കുമാറിനു നേരെ അക്രമണമുണ്ടായപ്പോള്‍ ഏറെ ആശ്ങകാകുലയായിരുന്നു അവര്‍. അവരുടെ ആശങ്കകള്‍ പങ്കു വെച്ച് അവരയച്ച വാട്‌സ് ആപ് സന്ദേശങ്ങള്‍ സുഹൃത്ത് സുഗത പുറത്തു വിട്ടിട്ടുണ്ട്. അവരെ മക്കളായി കാണുന്നതില്‍ അഭിനന്ദിച്ചപ്പോള്‍ തന്നെ അമ്മയായി അംഗീകരിച്ചത് ഭാഗ്യമാണെന്നാണ് ഗൗരി പ്രതികരിച്ചത്.

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമായിരുന്നു കൊലപാതകമെന്നത് വ്യക്തമാണ്. ഓഫീസില്‍ നിന്ന് വീടു വരെ അക്രമികള്‍ അവരെ പിന്തുടര്‍ന്നിരിരക്കാമെന്നാണ് കരുതേണ്ടത്. ബംഗളൂരു പബോസലിസ് ജാഗരൂകരായിരുന്ന സമയത്താണ് കോലപാതകം നടന്നതെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം. ബി.ജെ.പിയുടെ മംഗളൂരു ചലൊ റാലി മുന്‍ നിര്‍ത്തി നിരത്തുകളില്‍ കനത്ത പൊലിസ് സന്നാഹമുണ്ടായിരുന്നു ആ സമയത്ത്.

ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ വിമര്‍ശനങ്ങളുടെ പേരില്‍ വെടിയുണ്ടക്കിരയായ പുരോഗമന ചിന്തകന്‍ എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് രണ്ടു വര്‍ഷം തികഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം. 2015 ഓഗസ്റ്റ് 31ന് കല്‍ബുര്‍ഗിയെ വീട്ടില്‍ കയറി വെടിവെച്ചുകൊന്ന സംഭവത്തിന് സമാന രീതിയിലാണ് ഈ കൊലപാതകവുമെന്നത് ചോദ്യ ചിഹ്നമായി തന്നെ അവശേഷിക്കുകയാണ്. തീവ്രഹിന്ദുത്വത്തിനെതിരെ മൗനം പാലിക്കണമെന്ന താക്കീതിലേക്കാണ് ഈ സംഭവവും വിരല്‍ ചൂണ്ടുന്നത്.

കടപ്പാട്  ‘ദ ക്വിന്റ്’


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.