2019 May 27 Monday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ് -ജെ.കെ റൗളിങ്‌

ഈ കാവല്‍ക്കാരന്‍ വെറുതേയിരിക്കില്ല; എല്ലാ കള്ളന്‍മാരേയും പിടികൂടും: മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ഈ കാവല്‍ക്കാരന്‍ വെറുതേയിരിക്കില്ലെന്നും ഒരു കള്ളനേപോലും വെറുതേവിടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനകാര്യത്തില്‍ രാജ്യത്തിന്റെ മാറ്റം ബി.ജെ.പിയുടെ കൈകളിലൂടെയേ സാധ്യമാവുകയുള്ളൂ. കഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയിലും ആരോപണങ്ങളിലും മുങ്ങിക്കുളിച്ചു നില്‍ക്കുകയായിരുന്നു. രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉയരാത്ത ഏക സര്‍ക്കാരാണ് ബി.ജെ.പിയുടേതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മോദി.

സാമ്പത്തിക സംവരണത്തെപ്പറ്റി ചിലര്‍ വ്യാജ പ്രചരണം നടത്തുകയാണ്. എന്നാല്‍ നിലവിലെ സംവരണ അവകാശം അട്ടിമറിക്കാതെ ആണ് സാമ്പത്തിക സംവരണം സാധ്യമാക്കിയത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉന്നമനം ആണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് കര്‍ഷകരെ വോട്ടര്‍മാരായി മാത്രം കണ്ടു. ബി.ജെ.പി സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേഠി പഠാവോ തുടങ്ങിയ പദ്ധതികളെ മറ്റ് പാര്‍ട്ടിക്കാര്‍ പരിഹസിച്ചു. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ പിന്നോട്ടില്ല. കര്‍ഷകര്‍ക്ക് വേണ്ടി കൂടുതല്‍ പദ്ധതികള്‍ തുടര്‍ന്നും നടപ്പിലാക്കും. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും മോദി അവകാശപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News